നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ബി ജെ പിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും: സുരേഷ് ഗോപി

 

കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. എന്നാല്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
സ്ഥാനാര്‍ഥിയായാല്‍ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ ഒതുങ്ങിപ്പോകും. അതിന് ഇഷ്ടപ്പെടുന്നില്ല. നാടു മുഴുവന്‍ ഓടി നടന്ന് ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി സജീവമായി പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന് ശേഷം വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്കാണ് താരത്തിന്റെ വിശദീകരണത്തോടെ വിരാമമായത്.

© 2024 Live Kerala News. All Rights Reserved.