സച്ചിന്‍ – വോണ്‍ ട്വന്റി20 ലീഗിന് ഐസിസി അംഗീകാരം നല്‍കിയെന്നു സൂചന

ദില്ലി: ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഷെയിന്‍ വോണും ചേര്‍ന്ന് ഒരുക്കുന്ന മുന്‍ ക്രിക്കറ്റ് താരങ്ങളുടെ ട്വന്റി ട്വന്റി ലീഗിന് ഐസിസി അംഗീകാരം നല്‍കിയതായി സൂചന. ലീഗ് സംബന്ധിച്ച് ഇരുവരും ഐസിസി ചീഫ് എക്സിക്യൂട്ടിവ് ഡേവ് റിച്ചാഡ്സണുമായി ചര്‍ച്ച നടത്തി.

https://twitter.com/ShaneWarne

ലീഗിന്റെ ലീഗിന്റെ ബ്ലൂപ്രിന്റ് ഐസിസിക്കു സമര്‍പ്പിച്ചു. എന്നാല്‍ പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുകളാണു ടൂര്‍ണമെന്റിന് അന്തിമ അനുമതി നല്‍കേണ്ടതെന്ന് ഐസിസി അധികൃതര്‍ ഇരുവരേയും അറിയിച്ചതായാണു സൂചന.

അമേരിക്കലിയാകും ലീഗ് നടക്കുക. ക്രിക്കറ്റിന്റെ കേന്ദ്രമല്ലാത്ത ഇടം ലീഗിനായി തെരഞ്ഞെടുക്കുക എന്ന ആശയത്തില്‍നിന്നാണിത്. രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച 28 താരങ്ങളുമായി സച്ചിനും വോണും ലീഗിലേക്കായി 25,000 ഡോളറിന്റെ ഓഫര്‍ നല്‍കിയതായി ഓസ്ട്രേലിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ന്യൂയോര്‍ക്ക്, ലോസ് ആഞ്ചലസ് ചിക്കാഗോ എന്നിവിടങ്ങളാണു ലീഗിനായി തെരഞ്ഞെടുക്കാന്‍ ആലോചിക്കുന്നതെന്നും ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിക്കി പോണ്ടിങ്, ബ്രെറ്റ് ലി, ആഡം ഗില്‍ക്രിസ്റ്റ്, ഗ്ലെന്‍ മക്‌ഗ്രാത്ത്, ഇംഗ്ലണ്ട് താരങ്ങളായ മൈക്കല്‍ വോഗന്‍, ആന്‍ഡ്രൂ ഫ്ലിന്റോഫ്, സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക് കല്ലിസ് എന്നിവര്‍ ലീഗില്‍ കളിക്കുമെന്നാണു സൂചന.