മാലിയിലെ ഹോട്ടലില്‍ ഭീകരാക്രമണം; അഞ്ച് മരണം

 

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ ഹോട്ടലിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ സൈനികരടക്കം അഞ്ചുപേര്‍ മരിച്ചു. നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കി. ഒരു ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി സംശയിക്കുന്നുവെന്ന് മാലിയിലെ യു.എന്‍ മിഷന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാലി തലസ്ഥാനമായ ബമാകോയില്‍നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള സെവയറിലുള്ള ബൈബ്ലോസ് ഹോട്ടലിനുനേരെയാണ് ഭീകരാക്രമണം.

രണ്ട് അക്രമികളെ സൈന്യം വധിച്ചു. എത്രപേരെ ഭീകരര്‍ ബന്ദികളാക്കിയിട്ടിണ്ടെന്ന് വ്യക്തമല്ല. ബന്ധിയാക്കിയവരില്‍ ഒരു റഷ്യന്‍ പൗരനും ഒരു യുക്രൈന്‍ പൗരനും ഉള്‍പ്പെടുന്നുവെന്ന് ഇരുരാജ്യങ്ങളുടെയും മാലിയിലെ സ്ഥാനപതി കാര്യാലയങ്ങള്‍ അറിയിച്ചു. ഇസ് ലാമിസ്റ്റ് വിമതരെ അടിച്ചമര്‍ത്താനുള്ള ശ്രമം വര്‍ഷങ്ങളായി മാലി നടത്തുന്നുണ്ട്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ അല്‍ ഖ്വെയ്ദ ബന്ധമുള്ള തീവ്രവാദികളും സൈന്യവുമായി ഏറ്റുമുട്ടല്‍ നടത്തുന്നുണ്ട്. തീവ്രവാദികള്‍ മാലി തലസ്ഥാനത്തേക്ക് മുന്നേറുന്നത് തടയാന്‍ ഫ്രാന്‍സ് സൈന്യം 2013 ല്‍ ഇടപെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.