ക്രിക്കറ്റ് കളിച്ച കുട്ടികള്‍ക്കുനേരെ വെടിവെച്ച് ബിജെപി മന്ത്രിയുടെ മകന്‍; മന്ത്രിയുടെ മകനെ മര്‍ദ്ദിച്ച് ഗ്രാമവാസികള്‍

പട്‌ന:തോട്ടത്തില്‍ ക്രിക്കറ്റ് കളിച്ച കുട്ടികള്‍ക്ക് നേരെ വെടിവെച്ച് ബീഹാര്‍ ടൂറിസം മന്ത്രിയുടെ മകന്‍. വെടിവെപ്പില്‍ ആറു കുട്ടിക്ക് പരിക്കേറ്റു. ബീഹാറിലെ ചമ്പാരനില്‍ സംഭവം നടന്നത്.ബിജെപി നേതാവും ബിഹാര്‍ ടൂറിസം മന്ത്രിയുമായ നാരായണ്‍ പ്രസാദിന്റെ മകന്‍ ബബ്ലു കുമാര്‍ വെടിയുതിര്‍ത്തത്.തന്റെ ഫാമില്‍ ക്രിക്കറ്റ് കളിക്കാതെ പോകാന്‍ ഇയാള്‍ ആദ്യം കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ പ്രകോപിതനായ ബബ്ളു കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സംഭവത്തിന് പിന്നാലെ ഗ്രാമവാസികള്‍ മന്ത്രിയുടെ വീട് വളയുകയും വാഹനം നശിപ്പിക്കുകയും ബബ്ളുവിനെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.