Watch video:ഇടിവെട്ട് ഗാനവുമായി മോളിയാന്റി എത്തി

 

കേരള കഫേയിലെ ബ്രിഡ്ജ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടിയാണ് മോളി കണ്ണമാലി. ബ്രിഡ്ജിലേയും അന്‍വറിലേയും ചെറിയ വേഷങ്ങള്‍ക്ക് ശേഷം സന്ത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ചവിട്ടു നാടക കലാകാരി മോളി കണ്ണമാലി പാട്ട് പാടി തകര്‍ക്കുകയാണ്.

ജസ്റ്റ് മാരീഡ് എന്ന ചിത്രത്തിനു വേണ്ടി മോളി പാടിയ, ‘കാലം കഥ പറയണ നേരം കാതോര്‍ക്കാന്‍ എന്തു രസം’ എന്ന ഗാനം പുറത്തിറങ്ങി. റോക്ക് താരത്തെപ്പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ച് മോളിയെത്തുന്ന ഗാനം ബിബി മാത്യുവും മോളി കണ്ണമാലിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. സജിമോന്‍ ജനാര്‍ദ്ദനന്റെ വരികള്‍ക്ക് ദ ഫോര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.

സാജന്‍ ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജസ്റ്റ് മാരീഡ്. ബെന്നി എസ്ത്താക്ക് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ ശ്രീറാം രാമചന്ദ്രന്‍, നീരജ് മാധവ്, സീമ ജി നായര്‍, ജോയ് മാത്യു, പൊന്നമ്മ ബാബു, സേതുലക്ഷ്മി, ജയകൃഷ്ണന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ബിഗ് ഡ്രീം എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. ജ്യോതി കുമാര്‍, ഡോ. ബൈജു എസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം ഉടന്‍ തീയേറ്ററിലെത്തും.

© 2024 Live Kerala News. All Rights Reserved.