പൊലീസിന്റെ അശാസ്ത്രീയ വാഹനപരിശോധന: ബസ് ബൈക്കിലിടിച്ചു അമ്മയും കുഞ്ഞും മരിച്ചു

 
ഞ്ഞും മരിച്ചു. തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഇന്നുരാവിലെ 10.45 ഓടെയാണ് അപകടം. പഴയന്നൂര്‍ കുമ്പളക്കോട് നാല്‍പ്പുറത്തോളി റഷീദിന്റെ ഭാര്യ സഫിയ (36),മകള്‍ ഫാത്തിമ (രണ്ട്) എന്നിവരാണ് മരിച്ചത്. റഷീദിനെ പരുക്കുകളോടെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു പട്ടിക്കാട് ഭാഗത്തു നിന്നും തൃശൂര്‍ ഭാഗത്തേക്കു വരികയായിരുന്നു ബൈക്ക്. തൃശൂരില്‍ നിന്നും പാലക്കാട്ടേക്കു പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. വെട്ടിക്കലില്‍ ഹൈവേ പൊലീസ് വാഹനപരിശോധന നടത്തിയിരുന്നു.

പരിശോധിച്ചുകൊണ്ടിരുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് ബൈക്ക് മുന്നോട്ടുപോയപ്പോള്‍ എതിരെ വന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചുവീണ കുട്ടിയുടെ തല റോഡിലടച്ചു തകര്‍ന്നു. സ്ത്രീയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. റോഡില്‍ തലച്ചോറും ചതഞ്ഞരഞ്ഞ ശരീരഭാഗങ്ങളും ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. റോഡില്‍ മുഴുവന്‍ രക്തം തളം കെട്ടിനിന്നിരുന്നു.

അപകടം നടന്ന സ്ഥലം സ്ഥിരം അപകട മേഖലയാണെന്നും ഇവിടെ ഹൈവേ പൊലീസ് നടത്തുന്ന പരിശോധന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇതോടെ ഹൈവേ പൊലീസ് രക്ഷാപ്രവര്‍ത്തനത്തിനു പോലും നില്‍ക്കാതെ സ്ഥലംവിട്ടു. കാര്‍ഷിക സര്‍വകലാശാലയിലെ ഉപരോധ സമരത്തിനു പിന്തുണയുമായി ഇതുവഴിവന്ന മേയര്‍ രാജന്‍ ജെ. പല്ലനാണ് രക്ഷാപ്രവര്‍ത്തിനു നേതൃത്വം നല്‍കിയത്. മണ്ണുത്തി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.

വെട്ടിക്കലില്‍ ഈ ഭാഗത്ത് ഹൈവേ പൊലീസിന്റെ വാഹനപരിശോധന ഉണ്ടാകില്ലെന്ന ഉറപ്പ് മേയര്‍ നല്‍കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായത്. തൃശൂര്‍ പാലക്കാട് റൂട്ടില്‍ ഏറെ നേരം ഗതാഗതവും തടസപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.