കുമരകത്ത്‌ എസ്.എന്‍.ഡി.പി നേതാവിന്റെ വീടിന് നേരെ ആക്രമണം: സംഭവത്തിന് പിന്നില്‍ സിപിഎമ്മെന്ന് എസ്.എന്‍.ഡി.പി

ആലപ്പുഴ: കുമരകത്തെ എസ്.എന്‍.ഡി.പി യൂണിറ്റ് പ്രസിഡന്റ് സോമന്റെ വീടിന് നേരെ ആക്രമണം. ഇന്നലെ അര്‍ദ്ധരാത്രിയാണ് ഒരു സംഘം ആളുകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. സംഭവത്തില്‍ സോമന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എസ്.എന്‍.ഡി.പി-ബിജെപി ബന്ധത്തില്‍ കലിപൂണ്ട സിപിഎം നേതൃത്വം എസ്.എന്‍.ഡി.പിയ്‌ക്കെതിരെ അഴിച്ചു വിട്ട ആക്രമണത്തിന്റെ തുടക്കമാണിതെന്ന് എസ്.എന്‍.ഡി.പി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി പ്രദേശത്ത് സിപിഎം-എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ വാക്കേങ്ങള്‍ ഉണ്ടായിരുന്നു. എസ്.എന്‍.ഡി.പി നടത്തിയ വിവിധ പരിപാടികളില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണമെന്നാണ് അനുമാനം. അക്രമത്തില്‍ പ്രതിഷേധിച്ച് പ്രദേശത്ത് രാവിലെ പ്രതിഷേധ പ്രകടനം നടക്കും.

© 2024 Live Kerala News. All Rights Reserved.