ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയെ സ്ഥാനാര്‍ത്ഥിയാക്കി;യുപിയില്‍ 125 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

ലക്‌നൗ:ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണു പ്രഖ്യാപനം നടത്തിയത്.
ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയെ സ്ഥാനാര്‍ത്ഥിയാക്കി.125 പേരടങ്ങുന്ന ആദ്യപട്ടികയില്‍ ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മയും സ്ഥാനം പിടിച്ചിട്ടുണ്ട്.പീഡനത്തിനിരയായവര്‍ക്കൊപ്പം കോണ്‍ഗ്രസ് ഉണ്ടാകുമെന്ന സന്ദേശമാണ് സ്ഥാനാര്‍ത്ഥി പട്ടിക നല്‍കുന്നതെന്ന് പ്രിയങ്കഗാന്ധി പറഞ്ഞു.സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകിയാണ് സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 125 പേരിൽ 40 ശതമാനം സ്ത്രീകളും 40 ശതമാനം യുവാക്കളുമാണ്. അങ്ങനെ ഏതാണ്ട് 80 ശതമാനവും പരമാവധി പുതുമുഖങ്ങളെയാകും കോൺഗ്രസ് അണിനിരത്തുക. ചരിത്രപരമായ തീരുമാനത്തിലൂടെ ഒരു പുതിയ രാഷ്ട്രീയത്തിനാണ് യുപിയിൽ കോൺഗ്രസ് തുടക്കം കുറിക്കുന്നത് എന്നാണ് പ്രിയങ്കാ ഗാന്ധി പറയുന്നത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പ്രക്ഷോഭം നയിച്ച പൂനം പാണ്ഡെ ഷാജഹാന്‍പൂരില്‍ നിന്ന് ജനവിധി തേടു.ഉത്തർപ്രദേശിൽ ഏറ്റവുമാദ്യം സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിടുകയാണ് കോൺഗ്രസ്. ബിജെപി, എസ്പി എന്നീ പാർട്ടികൾ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിടാൻ ഒരുങ്ങുന്നതേയുള്ളൂ. അതിന് മുമ്പാണ് പതിവില്ലാത്ത വിധം കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക നേരത്തേ പുറത്തുവിടുന്നത്. ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം.തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബി.ജെ.പിയാണ് ഭരണത്തില്‍. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് ബി.ജെ.പി ഭരണത്തിലുള്ളത്. പഞ്ചാബില്‍ കോണ്‍ഗ്രസ് ആണ് ഭരണകക്ഷി.

© 2024 Live Kerala News. All Rights Reserved.