ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല ;മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ എന്‍.എസ് മാധവന്‍

കൊച്ചി: ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്ന് വ്യക്തമാക്കിയ നടിക്ക് പിന്തുണ പോസ്റ്റിട്ട നടന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും എതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. എ.എം.എം.എയില്‍ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ലെന്നാണ് എന്‍.എസ് മാധവന്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു എന്‍.എസ് മാധവന്റെ വിമര്‍ശനം.കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ കടന്നുപോന്ന വഴികളെ കുറിച്ചും തനിക്ക് പിന്തുണ നല്‍കി ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുമായിരുന്നു അക്രമത്തെ അതിജീവിച്ച നടിയുടെ പോസ്റ്റ്.

© 2022 Live Kerala News. All Rights Reserved.