“ഇന്നീ കേരളം ഭരിച്ചീടും പിണറായി വിജയൻ എന്ന സഖാവിന് നൂറ് കോടി അഭിവാദ്യങ്ങൾ ഇന്നീ പാർട്ടി ലോകമെന്നും ശോഭിച്ചീടും കാരണഭൂതൻ പിണറായി വിജയൻ എന്ന സഖാവ് തന്നെ.”

“ഇന്നീ കേരളം ഭരിച്ചീടും
പിണറായി വിജയൻ എന്ന
സഖാവിന് നൂറ് കോടി അഭിവാദ്യങ്ങൾ
ഇന്നീ പാർട്ടി ലോകമെന്നും
ശോഭിച്ചീടും കാരണഭൂതൻ
പിണറായി വിജയൻ എന്ന സഖാവ് തന്നെ.”
ധീരജിന്റെ ശവമഞ്ചം വഹിച്ചുള്ള വിലാപയാത്ര ഒരു ഭാഗത്ത് നടക്കുമ്പോൾ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി പിണറായി ദൈവത്തെ പ്രകീർത്തിച്ചു കൊണ്ട് ആടി തിമിർക്കുകയായിരുന്ന വരികൾ ആണ് മുകളിൽ കുറിച്ചത്.
കേരളത്തിലുള്ള ജനങ്ങൾ പോരാത്തത് കൊണ്ട് ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ നിന്ന് കൂടി എടുത്താണ് നൂറു കോടി ഒപ്പിച്ചത്. മാത്രവുമല്ല കേരളം ലോകമെങ്ങും ശോഭിച്ചത് പിണറായി ദൈവം കാരണമാണ് എന്നും സംഗീത ശില്പികൾ കരുതുന്നു.
പണ്ട് “കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊൻ കതിരല്ലോ, ചെമ്മണ്ണിൻ മാനം കാക്കും നന്മതൻ പൂമരമല്ലേ, ജയരാജൻ, ധീരസഖാവ്” എന്ന ഈരടികൾക്ക് ചുട്ട അടി കൊടുത്ത് പാർട്ടിയിൽ വ്യക്തി ആരാധനയില്ല എന്നോക്കെ എഴുതി തള്ളിയ സഖാക്കൾ ഇപ്പോൾ എവിടെയാണാവോ ?
എന്തായാലും ചിരിക്കുന്ന മണി മുതൽ പാട്ട് കേൾക്കുന്ന ബേബി വരെയുള്ളവർ ഇനിയും രക്തസാക്ഷി എന്ന കണ്ണീരും വിറ്റ് ഇവിടെയൊക്കെ കാണുമല്ലോ. പാർട്ടി മത വിശ്വാസികളെ പേടിക്കേണ്ട എങ്കിലും നാട്ടുകാരെ എങ്കിലും ഇവർക്ക് പേടിച്ചൂടെ ?

Haris Arabi

https://www.facebook.com/haris.arabi.7/posts/10209553488829953

© 2022 Live Kerala News. All Rights Reserved.