സിബിൽ സ്കോർ എങ്ങനെ സൗജന്യമായി പരിശോധിക്കാം

സിബിൽ സ്കോർ എങ്ങനെ സൗജന്യമായി പരിശോധിക്കാം

നിങ്ങൾ പേടിഎം ഉപഭോക്താവാണെങ്കിൽ സൗജന്യമായി സിബിൽ സ്കോർ അറിയാം

പേടിഎമ്മിൽ ലോഗിൻ ചെയ്‌ത് ‘show more’ ഐക്കണിൽ ക്ലിക്ക് ചെയ്യുകഫ്രീ ക്രെഡിറ്റ് സ്കോർ ഫീച്ചർ തെരഞ്ഞെടുക്കുകപാൻകാർഡ്, ജനന തീയതി തുടങ്ങിയ വിവരങ്ങൾ( ആവിശ്യമെങ്കിൽ) നൽകുക.

www.cibil.com എന്ന വെബ്സൈറ്റ് വഴി സൗജന്യമായി സിബിൽ സ്കോര്‍ പരിശോധിയ്ക്കാം. വെബ്സൈറ്റിൻെറ മുകളിൽ വലതു ഭാഗത്തായി സിബിൽ സ്കോര്‍ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. സബ്‍സ്ക്രിപ്ഷൻ പേജിൽ നിന്ന് ഫ്രീ ആനുവൽ സിബിൽ സ്കോര്‍ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇമെയിൽ ഐഡി, പേര്, പാസ്‍വേര്‍ഡ് എന്നിവയൊക്കെ നൽകി പുതിയ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യാം.

ഡേറ്റ് ഓഫ് ബെര്‍ത്ത്, പിൻ കോഡ് എന്നിവ നൽകി accept and continue എന്നതിൽ ക്ലിക്ക് ചെയ്യാം. മൊബൈൽ നമ്പര്‍ നൽകി ഒടിപി നൽകാം. Go to dashboard എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അപ്രൂവൽ ലഭിച്ച് കഴിഞ്ഞ് myscore.cibil.com എന്ന പേജിൽ നിന്ന് സിബിൽ സ്കോര്‍ അറിയാനാകും.

‘ട്രാൻസ് യൂണിയൻ സിബിൽ’ എന്ന കമ്പനിയാണ് സിബിൽ സ്കോർ തരുന്നത്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന നാല് ക്രെഡിറ്റ് ബ്യൂറോകളിലൊന്നാണ് ട്രാൻസ് യൂണിയൻ സിബിൽ. അമേരിക്കൻ മൾട്ടിനാഷണൽ ഗ്രൂപ്പായ ട്രാൻസ് യൂണിയന്റെ ഭാഗമാണ് ട്രാൻസ് യൂണിയൻ സിബിൽ. 2000ൽ സ്ഥാപിതമായ ഇത് ഒരു പ്രമുഖ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനിയാണ്. ഇന്ത്യക്കാരായ 600 ദശലക്ഷം വ്യക്തികളുടെയും 32 ദശലക്ഷം ബിസിനസ്സുകളുടെയും ക്രെഡിറ്റ് ഫയലുകൾ ഇവർ പരിപാലിക്കുന്നുണ്ട്. ഈ കമ്പനിക്ക് രാജ്യത്തെ എല്ലാ ബാങ്കുകളുമായും ബന്ധമുണ്ടെന്നോ അല്ലെങ്കിൽ എല്ലാ ബാങ്കുകളും സിബിലിന് ഡാറ്റ നൽകുന്നുണ്ടെന്നോ പറയാം. അന്നുവരെ ഒരു വ്യക്തി എന്തെല്ലാം തരം സാമ്പത്തിക ക്രയ വിക്രയങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് സിബിൽ സ്കോറിലൂടെ അറിയാൻ സാധിക്കും. ഒരു വ്യക്തി തന്റെ ആവശ്യങ്ങൾക്കായി സാമ്പത്തിക സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ ഈയൊരൊറ്റ സ്റ്റേറ്റ്മെന്റ് മതി ആ വ്യക്തിയുടെ ആവശ്യത്തിന് നൽകേണ്ട മുൻഗണന തീരുമാനിക്കാൻ എന്ന് ചുരുക്കം.

© 2023 Live Kerala News. All Rights Reserved.


Notice: Undefined offset: 0 in /home/vnigkw60dwf8/public_html/wp-content/plugins/wp-google-analytics-scripts/wp-google-analytics-scripts.php on line 602