വൃദ്ധ ദമ്പതികളെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി;അമ്മയുടെ ശരീരത്തില്‍ 33 വെട്ടുകള്‍;അച്ഛന്റെ ശരീരത്ത് 26 വെട്ടുകള്‍;കൊല നടത്തിയ ശേഷം ഇവരുടെ വായിലേക്ക് കീടനാശിനി ഒഴിച്ചു

പാലക്കാട് :പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ അതി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകന്‍.വൃദ്ധ ദമ്പതികളുടെ മകനും കേസിലെ പ്രതിയുമായ സനല്‍ ആണ് പൊലീസിന്റെ തെളിവെടുപ്പിനിടെ ക്രൂരമായ കൊലപാത സംഭവം വിവരിച്ചത്.കൊലപാതകം നടന്ന ദിവസം അമ്മ വെള്ളം ചോദിച്ചതാണ് തര്‍ക്കത്തിന് കാരണം ആയതും, കൊലപാതകത്തിലേക്ക് നയിച്ചതും. അടുക്കളയില്‍ ഇരുന്ന അരിവാളും, കൊടുവാളും ഉപയോഗിച്ച് അമ്മ ദേവിയെ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് സനല്‍ പൊലീസിന് മൊഴി നല്‍കിയട്ടുണ്ട്. 33 വെട്ടുകളാണ് ദേവിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. കൈകളിലും, മുഖത്തും, കഴുത്തിലും, തലയിലും വെട്ടുകളുണ്ട്. നടുവിന് സുഖമില്ലാത്ത അച്ഛന്‍ ചന്ദ്രന്‍ ഭാര്യയുടെ നിലവിളി കേട്ട് ബഹളം വച്ചതോടെ അയാളേയും കട്ടിലില്‍ ഇട്ട് വെട്ടിക്കൊന്നു. 26 വെട്ടുകളാണ് ഉണ്ടായിരുന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ വായില്‍ കീടനാശിനി ഒഴിച്ചു. കൊലയ്ക്ക് ശേഷം സനല്‍ രക്തം കഴുകി കളഞ്ഞെന്നും മൊഴി നല്‍കിയട്ടുണ്ട്. കൊല നടത്തിയ ശേഷം ഇയാള്‍ ബെംഗളൂരുവിലേക്കും പിന്നീട് മൈസൂരുവിലേക്കും കടന്നിരുന്നു.ചോദ്യം ചെയ്യലില്‍ കുറ്റബോധമില്ലാതെയാണ് സനല്‍ പ്രതികരിച്ചിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് അറിയുന്നത്. കൊലപാതകം നടന്ന വീട്ടില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെടുത്തിരുന്നു. സനല്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നതും പൊലീസ് പരിശോധിച്ച് വരികയാണ്. പിടിയിലായ സനല്‍ എറണാകുളത്ത് സിസിടിവിടെ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായാരുന്നു.

© 2022 Live Kerala News. All Rights Reserved.