യോഗി സര്‍ക്കാറിന് തിരിച്ചടി; മന്ത്രി സ്വാമി പ്രസാദ് മൗരി രാജിവെച്ചു; സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു;കൂടുതല്‍ എംഎല്‍എമാര്‍ പുറത്തേക്ക്?

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന് വലിയ തിരിച്ചടി. യോഗി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ സ്ഥാനം രാജിവെച്ച് അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഏതാനും എം.എല്‍.എമാരെ കൂടി അദ്ദേഹം കൂടെ കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പദ്രൗണയില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് മൗര്യ. അദ്ദേഹത്തിന്റെ മകള്‍ സംഘമിത്ര യുപിയില്‍ നിന്നുള്ള ബിജെപി എംപിയാണ്.നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി 10 മുതല്‍ ഏഴ് റൗണ്ടുകളിലായി ഉത്തര്‍പ്രദേശില്‍ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 10-ന് ഫലം പ്രഖ്യാപിക്കും.

© 2022 Live Kerala News. All Rights Reserved.