രാജ്യത്ത് 1.68 ലക്ഷം പേര്‍ക്ക് കൂടി കോവിഡ്;ഒമിക്രോണ്‍ ബാധിതര്‍ 4461 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് 1,68,063 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.277 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു.69,959 പേര്‍ രോഗമുക്തി നേടി.10.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രോഗബാധിതരായി ചികിത്സയില്‍ തുടരുന്നവരുടെ ആകെ എണ്ണം 8,21,446 ആയി വര്‍ധിച്ചു. ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 4461 ആയി.മഹാരാഷ്ട്ര (1247), രാജസഥാന്‍ (645), ഡല്‍ഹി (546) എന്നിവിടങ്ങളിലാണ് ഒമിക്രാണ്‍ ബാധിതര്‍ കൂടുതല്‍.അതേസമയം, ഉത്തര്‍പ്രദേശില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണ്. മരണസംഖ്യ നൂറിന് മുകളില്‍ തുടരുന്നു. കൊവിഡ് വ്യാപനം കൂടിയതോടെ തലസ്ഥാനത്ത് ഹോട്ടലുകളും ബാറുകളും ഇന്ന് മുതല്‍ അടച്ചിടും.100 പേര്‍ക്ക് ഡെല്‍റ്റ വകഭേദം ബാധിക്കുന്ന സമയത്തിനുള്ളില്‍ 300 പേരിലേക്ക് ഒമിക്രോണ്‍ പടരുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ കൊവിഡ് ബാധിതരില്‍ 10 ശതമാനത്തിനാണ് ഗുരുതര ലക്ഷണങ്ങളുള്ളത്. ഈ കണക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. കരുതല്‍ ഡോസ് ഇതുവരെ പതിനൊന്ന് ലക്ഷം പേര്‍ക്ക് നല്‍കി. കരുതല്‍ ഡോസ് വിതരണത്തിന്റ ആദ്യ ദിവസം ഒന്‍പത് ലക്ഷത്തില്‍ അധികം പേരാണ് മൂന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം, ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ ഇന്ന് മുതല്‍ നിര്‍ബന്ധമാക്കി.

© 2024 Live Kerala News. All Rights Reserved.