കുതിച്ചുയര്‍ന്ന് കോവിഡ്; 24 മണിക്കൂറിനിടെ 1.79 ലക്ഷം പേര്‍ക്ക്; 146 മരണം;ഒമിക്രോണ്‍ 4033 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കൂടി വരുന്നു.24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 1.79ലക്ഷം പേര്‍ക്ക്. 1,79,723 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. 146 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതേടെ രാജ്യത്തെ മരണസംഖ്യ4,83,936 ആയി ഉയര്‍ന്നു. 13.29 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. മഹാരാഷ്ട്ര 44,388, പശ്ചിമബംഗാള്‍ 24,287, ഡല്‍ഹി 22,751, തമിഴ്‌നാട് 12,895, കര്‍ണാടക 12,000 എന്നിവയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങള്‍.രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 4033 ആയി ഉയരുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് കേസുകളും,ഒമിക്രോണ്‍ കേസുകളും രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം. ജില്ലകളിലെ നിലവിലെ സാഹചര്യം യോഗം വിലയിരുത്തും. നിയന്ത്രണങ്ങളിലും, പ്രതിരോധ മാര്‍ഗങ്ങളിലും വിദഗ്ദസമിതിയുടേതടക്കം പുതിയ നിര്‍ദ്ദേശങ്ങള്‍ തേടും.അതേ സമയം, സംസ്ഥാനത്തെ കരുതല്‍ ഡോസ് വാക്‌സിനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെയും അല്ലാതെയും കരുതല്‍ ഡോസ് വാക്‌സിനെടുക്കാം.ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിന് ശേഷം വേണം കരുതല്‍ ഡോസ് സ്വീകരിക്കാന്‍ എന്നും മന്ത്രി അറിയിച്ചു.

© 2022 Live Kerala News. All Rights Reserved.