ന്യൂയോര്‍ക്കില്‍ തീപിടിത്തം; 19 മരണം; അറുപതിലധികം പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വന്‍ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു. മരിച്ചവരില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. അറുപതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അറിയിച്ചു.രാത്രി 9.30യോടെയായിരുന്നു അപകടമുണ്ടായത്.അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയിലെ ഇലക്ട്രിക് ഹീറ്റര്‍ കേടുവന്നതിനെ തുടര്‍ന്നാണ് തീപടര്‍ന്നത്. ചരിത്രത്തിലെ ഏറ്റവും അപകടകരമായ തീപിടിത്തമാണിത്,’ മേയര്‍ എറിക് ആഡംസ് സി.എന്‍.എന്നിനോട് പറഞ്ഞു.ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടവര്‍ക്കായി, പ്രത്യേകിച്ച് വേര്‍പെട്ടുപോയ നിഷ്‌കളങ്കരായ കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ എല്ലാവരും എന്നോടൊപ്പം ചേരുക,” അദ്ദേഹം ട്വീറ്റ് ചെയ്തു.തീപിടിത്തത്തിലുണ്ടായ പുക ശ്വസിച്ചാണ് പകുതിയിലേറെ പേര്‍ മരിച്ചതെന്നാണ് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞത്.19 നിലകളുള്ള കെട്ടിടത്തിലേക്ക് പെട്ടെന്ന് തീപടരുകയായിരുന്നെന്നും കെട്ടിടത്തിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.