ക്യാന്‍സര്‍ ചികിത്സയ്ക്കായി ഇനി വെറും 25 രൂപയുടെ മരുന്ന്.. കേട്ടിട്ട് ഞെട്ടേണ്ട.. സത്യമാണ്.

കൊൽക്കത്തയിൽ നിന്നുള്ള ഈ വാർത്ത ഇന്ത്യയിലെന്നല്ല ലോകമെമ്പാടുമുള്ള കാൻസർ രോഗികളെ സന്തോഷിപ്പിക്കുമെന്നു തീർച്ച. വെറും ഒരു കീമോയ്ക്കു പോലും ലക്ഷങ്ങൾ ചിലവാക്കേണ്ടി വരുന്ന ഈ കാലത്ത്, വെറും 25 രൂപയ്ക്കു കാൻസറിനുള്ള പ്രതിമരുന്നു കണ്ടുപിടിച്ചിരിക്കുകയാണ് കൊൽക്കത്ത സ്വദേശികളായ രണ്ടു വൈദ്യശാസ്ത്രജ്ഞർ.

ഹാപ്പി ഹോർമോൺ എന്നറിയപ്പെടുന്ന ഡോപമയിൻ ആണ് കാൻസറിനെ സുഖപ്പെടുത്തുന്ന ഈ അൽഭുത മരുന്ന്. 14 വർഷം നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഇവർ സ്വന്തമാക്കിയിരിക്കുന്ന ഈ നേട്ടം കാൻസറിനെതിരെയുള്ള പ്രവർത്തനങ്ങള്‍ക്കു നൽകിയിരിക്കുന്ന പ്രധാന സംഭാവനകളിൽ ഒന്നാ‌‌‌‌‌‌‌‌‌‌ണ്. പാർത്ഥ ദാസ്ഗുപ്ത, സുജീത് ബാസു എന്നീ വൈദ്യശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ.

എലികളിൽ പരീക്ഷിച്ചു വിജയിച്ച ഈ മരുന്നു മനുഷ്യരിലും പരീക്ഷിച്ചു വിജയിച്ചാൽ കാൻസർ ചികിത്സ വളരെ ചെലവു കുറഞ്ഞതാകും. നിലവിൽ ഒരു കീമോയ്ക്കു തന്നെ ലക്ഷങ്ങൾ ചിലവു വരുന്നു. എന്നാൽ ഒരു ഡോപമയിൻ മരുന്നുകുപ്പിയുടെ വില വെറും 25 രൂപയാണ്. അതായത് ഇപ്പോൾ കാൻസർ ചികിത്സയ്ക്കായി ചിലവാക്കേണ്ട തുകയുടെ ആയിരത്തിലൊരംശം മതിയാകും ഭാവിയിൽ കാൻസർ ചികിത്സയ്ക്കു വേണ്ടത്.

ചലനവും ഇമോഷനുകളും നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റർ ആണ് ഒപമയിന്‍. രക്തത്തിലെ കാൻസര്‍ ബാധിച്ച കോശങ്ങൾ പടരാതെ പ്രതിരോധിക്കുവാനും അവയെ ക്രമേണ നശിപ്പിക്കുവാനും ഈ മരുന്നിനു കഴിയും. സാധാരണയായി ക്യാൻസർ കോശങ്ങൾ വളരെ വേഗം പടരുന്നു. ഡോപമയിൻ കാൻസർ ബാധിച്ച കോശങ്ങള്‍ വർധിക്കുന്നതു തടയുന്നുവെന്നാണ് ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്.

ചിത്തരഞ്ചന്‍ നാഷണൽ ക്യാൻസർ റിസേർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപകനാണ് ദാസ്ഗുപ്ത. ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വെക്സ്നർ മെഡിക്കൽ സെന്റർ അധ്യാപകനാണ് ബസു. മറ്റു ചില പരീക്ഷണങ്ങൾ നടത്തുന്നതിനിടയിൽ വളരെ ആകസ്മികമായാണ് ഡോപമയിനു കാൻസറിനെ പ്രതിരോധിക്കുവാനാകുമെന്നുള്ള കാര്യം ഇരുവരുടെയും ശ്രദ്ധയിൽ പെട്ടത്.

അതേസമയം, ഡോപമയിന്റെ ഉപയോഗം മനുഷ്യനിൽ പാർക്കിൻസൺ‌സ് ഡിസോർഡർ (Parkinson’s disease) പോലുള്ള മാരക അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ടെന്നു ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനാൽ ഇവ മനുഷ്യനിൽ പരീക്ഷിക്കുന്നതിന് ഇന്ത്യന്‍ ശാസ്ത്രജ്ഞർക്കു ഇനിയും കടമ്പകൾ കടക്കേണ്ടി വന്നേയ്ക്കാം

© 2024 Live Kerala News. All Rights Reserved.