സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കണം;പിണറായിയോട് കൈകൂപ്പി അപേക്ഷിക്കുന്നു; റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മേധ പട്കര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധപട്കര്‍. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല. ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന തരത്തിലുള്ള പഠനം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും മേധ പട്കര്‍ പറഞ്ഞു.റെയില്‍വേയുടെ സ്വകാര്യവത്കരണത്തെ എതിര്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. കോഴിക്കോട് വെച്ച് കെ റെയില്‍ സമരക്കാരുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും മേധ പട്കര്‍ പറഞ്ഞു.അതേസമയം, കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതിയുണ്ടെന്ന് ഇന്ത്യന്‍ റെയില്‍വേ ഹെക്കോടതിയേ അറിയിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.