കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍;കൊലപാതകത്തിന് ശേഷം ആത്മഹത്യ;മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തനംതിട്ട:കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി പയ്യനാമണ്‍ പത്തല് കുത്തിയില്‍ തെക്കിനേത്ത് വീട്ടില്‍ സോണി ഭാര്യ റീന മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്.ഭാര്യയേയും മകനേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം സോണി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.കഴിഞ്ഞദിവസങ്ങളില്‍ സോണിയെയും കുടുംബത്തെയും പുറത്തുകാണാത്തതിനാല്‍ ഒരു ബന്ധു ഞായറാഴ്ച രാവിലെ വീട്ടില്‍ അന്വേഷിച്ചെത്തുകയായിരുന്നു. ഇതിനിടെ തുറന്നുകിടന്നിരുന്ന ജനാലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.മൃതദേഹങ്ങള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

© 2022 Live Kerala News. All Rights Reserved.