സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ ലോക്ഡൗണില്ല;അടച്ചിടല്‍ ജനജീവത്തെ ബാധിക്കും ;എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

പാലക്കാട്:കോവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂര്‍ണ്ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന് വരുന്നവര്‍ക്കുള്ള ക്വാറന്റീന്‍ മാനദണ്ഡം കേന്ദ്ര നിര്‍ദേശമനുസരിച്ചാണ് മാറ്റിയിരിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപന ശേഷി കൂടുതലായതിനാലാണ് നിയന്ത്രണം കടുപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഒരു മാസത്തിന് ശേഷം സംസ്ഥാനത്ത് ഇന്നലെ കോവിഡ് രോഗികളുടെ എണ്ണം അയ്യായിരം കടന്നിരുന്നു. നേരത്തെ ഒമിക്രോണ്‍ വ്യാപനം ഉണ്ടായപ്പോള്‍ ചില നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്നു. പുതുവത്സരാഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രാത്രി കര്‍ഫ്യൂവാണ് ആദ്യം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് പൊതു ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.