പാലക്കാട് റോഡരികില്‍ സ്ത്രീ കഴുത്തിന് വെട്ടേറ്റ് മരിച്ചനിലയില്‍;മദ്യക്കുപ്പിയും വെട്ടുകത്തിയും സമീപത്ത്

പാലക്കാട്:പുതുനഗരം ചോറക്കോട് കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ സ്ത്രീയെ കണ്ടെത്തി. റോഡരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് അറിയിച്ചത്. തമിഴ്നാട് സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പിയും വെട്ടുകത്തിയും കണ്ടെടുത്തിട്ടുണ്ട്. ആറ് മാസം മുമ്പാണ് പ്രദേശത്ത് സ്ത്രീ താമസം തുടങ്ങിയെന്നാണ് സൂചന. ഇന്നലെ രാത്രി സത്രീയെ പരിസരത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നതായാണ് അറിയുന്നത്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിച്ച് വരികയാണ്.

© 2022 Live Kerala News. All Rights Reserved.