മോദി വിരോധികള്‍ കണ്ണൂ തുറന്നു കാണൂ.. പ്രധാനമന്ത്രിയുടെ വിദേശയാത്രയിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയത് 1.26 ലക്ഷം കോടിയിലധികം രൂപ.. നിക്ഷേപത്തില്‍ 27 % വര്‍ദ്ധനവ്..

ന്യൂഡല്‍ഹി: 2014-15 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ രാജ്യങ്ങളായ ഭുട്ടാന്‍, സിംഗപുര്‍, ബ്രസില്‍, നേപ്പാള്‍, ജപ്പാന്‍, യുഎസ്, മ്യാന്‍മാര്‍, ഓസ്‌ട്രേലിയ, ഫിജി, ശ്രിലങ്ക എന്നി വിദേശ രാജ്യങ്ങളായി 19.78 ബില്ല്യന്‍ ഡോളറാണ് ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. ഇന്ത്യന്‍ റുപ്പി 1.26 ലക്ഷം കോടി രൂപയലധികമാണ് ഈ നിക്ഷേപം. വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഈ രാജ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു. 12 വിദേശ രാജ്യങ്ങളുടെ സാമ്പത്തിക നിക്ഷേപ വിവരങ്ങള്‍ പാര്‍ലമെന്റിലാണ് അവതരിപ്പിച്ചത്.

2014-15 സാമ്പത്തിക വര്‍ഷത്തിലെ നിക്ഷേപം, മൊത്തം ഒഴുക്ക് എന്നിവ യഥാക്രമത്തില്‍ 6.42 ബില്യണും 75.71 ഡോളറുമായിരുന്നുവെന്ന് വാണിജ്യമന്ത്രി നിര്‍മ്മല സിതാരാം രേഖാമൂലം അറിയിച്ചു. 2014-15 ല്‍ ഇന്ത്യന്‍ നിക്ഷേപം 30.93 ബില്യണില്‍ ഡോളറിലെത്തി. 27 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 47 ഫയലുകള്‍ കാണാതയതിനെ തുടര്‍ന്ന് കേന്ദ്ര മുതിര്‍ന്ന ഉദ്യോഗസ്ഥക്കര്‍ക്കെതിരെ അന്വേഷണം നടത്തുകയും അതില്‍ അഞ്ചു ഫയലുകള്‍ ഒഴികെ ഓഡിറ്റിംഗിനു ലഭിക്കുകയും ചെയ്തിരുന്നു .30-50 വര്‍ഷം പഴക്കമുളള ബാക്കിയുണ്ടായിരുന്ന അഞ്ചു ഫയലുകള്‍ ഇതുവരെയും തിരികെ ലഭിച്ചിട്ടില്ലയെന്നും നിര്‍മ്മല സീതാറം വ്യക്തമാക്കി. ഇതിനെതിരെ സി ബി ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.