കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു; പുക കണ്ട് ഇറങ്ങിയോടി യാത്രക്കാര്‍;50 യാത്രക്കാരും സുരക്ഷിതര്‍

കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സിന് തീപിടിച്ചു. രാവിലെ പത്ത് മണിക്കാണ് സംഭവം. പാലിയത്ത് വളപ്പ് – കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.പുക ഉയര്‍ന്നതോടെ യാത്രക്കാരെ മുഴുവന്‍ ഇറക്കിവിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ബസ് പൂര്‍ണമായും കത്തി നശിച്ചു. 50ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറുടെ സീറ്റിന് അരികില്‍ നിന്ന് തീപ്പൊരി ഉയരുകയും പിന്നീട് ശക്തമായ പുക ഉയരുകയും ചെയ്തു. പുക വന്നതോടെ യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. യാത്രക്കാര്‍ ഇറങ്ങിയതിന് പിന്നാലെ ബസില്‍ മുഴുവനായി തീ പടര്‍ന്നു. ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.

© 2023 Live Kerala News. All Rights Reserved.