പിടിവിടാതെ കോവിഡ്;രാജ്യത്ത് 24 മണിക്കൂറിനിടെ 22,775 പേര്‍ക്ക് രോഗം;1431 ഒമിക്രോണ്‍ രോഗബാധിതര്‍; തുടരണം ജാഗ്രത

ന്യൂഡല്‍ഹി:രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,775 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കേസുകളുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനവുണ്ടായി.406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോര്‍ട്ട് ചെയ്തു. 8,949 പേര്‍ രോഗമുക്തരായി. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 1431 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ 454 കേസുകളും ഡല്‍ഹിയില്‍ 351 കേസുകളും തമിഴ്‌നാട്ടില്‍ 118 കേസുകളും ഗുജറാത്തില്‍ 115 കേരളത്തില്‍ 107 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.രാജ്യത്ത് 23 സംസ്ഥാനങ്ങളില്‍ ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.