ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്‌കൂളുകളും കോളജുകളും അടച്ചിടും. കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തന അനുമതി.സ്പാ, ജിം, സിനിമാ തിയറ്ററുകള്‍ എന്നിവയും അടയ്ക്കാന്‍ ധാരണയായി. സ്വകാര്യ സ്ഥാപനങ്ങളില്‍ പകുതി ജീവനക്കാര്‍ മാത്രമേ ജോലിക്ക് എത്താവൂ. റസ്റ്ററന്റുകളിലും മെട്രോയിലും 50 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനം. മെട്രോ ട്രെയിനിലും പകുതി ആളുകളെ മാത്രമേ പ്രവേശിപ്പിക്കൂ. വിവാഹങ്ങളില്‍ ആളുകള്‍ പങ്കെടുക്കുന്നതിനും നിയന്ത്രണമുണ്ട്.കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
ആവശ്യപ്പെട്ടു.രണ്ട് ദിവസത്തിലേറെയായി 0.5 ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്ക് തുടരുകയാണെന്നും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ ലെവല്‍-1 (യെല്ലോ അലര്‍ട്ട്) നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കോവിഡ് കേസുകളാണ് തിങ്കളാഴ്ച ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്.രോഗവ്യാപനത്തിന്റെ സാഹചര്യം മുന്നില്‍ കണ്ട് രാത്രിക്കാല നിയന്ത്രണങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.