ആ എട്ടുകാലി ജഗനാഥന്‍ തന്നെ… ശിവഭഗവാന്റെ മുഖ സാദൃശ്യത്തോടെ ഡല്‍ഹിയില്‍ ആണ്‍-പെണ്‍ ചിലന്തികള്‍..

ഡല്‍ഹി: അസോള ഭട്ടി സങ്കേതത്തില്‍ പുതിയ എട്ടുകാലിയെ കണ്ടെത്തി. പുതിയതായി കണ്ടെത്തിയ എട്ടുകാലിക്ക് ഹിന്ദു ദൈവമായ പരമേശ്വരന്റെ മുഖവുമായി സാദൃശ്യമുണ്ട്. അതിനാല്‍ തന്നെ ഇതിനെ ജഗനാഥ് എന്നു പേരും നല്‍കിയിട്ടുണ്ട്. ഗുരുഗോവിന്ദ ഇന്ദ്രപ്രസ്ഥ സര്‍വ്വകലാശാലയിലെ ജന്തുശാസ്ത്രഞ്ജനും അസിസ്റ്റ് ഫ്രൊഫസറും വിദ്യാര്‍ഥികളുമാണ് ഈ കണ്ടെത്തലിന്റെ പിന്നില്‍. സ്വിസ്സര്‍ലാന്റിലെ ലോകശാസ്ത്ര ജേണലിലാണ് ഇത് വന്നിരിക്കുന്നു.

1997 ല്‍ ഡല്‍ഹി സുവോളജിക്കല്‍ സര്‍വ്വേയില്‍ 11 ജീവികളാണുണ്ടായിരുന്നത്. എന്നാല്‍ 2012 ല്‍ ഇത് ഡോ.സഞ്ജയ് കേസരി ദാസ് 24 ജീവികളായി കൂട്ടിയിരുന്നു.ഇത് സ്‌കൂള്‍ ഓഫ് എന്‍വിയറോണ്‍മെന്റ് മാനേജ്‌മെന്റില്‍ നിന്നമാണ് ഡോ.ദാസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ എട്ടുകാലിയുള്ള ഇലകളൊക്കെ ക്ഷയിച്ചു ,പോകുന്നതു ശ്രദ്ധിച്ചിരുന്നു.
ഈ ജഗനാഥിന് 3.75 മില്ലീ മീറ്റര്‍ നീളമാണ് എന്നാല്‍ ഇതിന്റെ പെണ്‍ ചിലന്തിക്കാണെങ്കില്‍ ഇതിനേക്കാള്‍ ഇരട്ടിയായിരിക്കും. ഇതിന് കറുത്ത വലിയ കണ്ണുകളാണുള്ളത്. ചിലന്തി കുടുംബത്തില്‍ തന്നെ ഇത് അപൂര്‍വ്വമാണ്.എന്നാല്‍ ഇത്തരത്തില്‍ 34 ജീവികള്‍ ഉണ്ടെങ്കിലും 27 എണ്ണം ആഫ്രിക്കയില്‍ നിന്നും എട്ടെണ്ണം ഏഷ്യയില്‍ നിന്നുമാണ്. ലോകത്തില്‍ തന്നെ എടുത്തുനോക്കിയാല്‍ ഇത്തരത്തിലുള്ള 35 എട്ടുകാലികള്‍ മാത്രമേ ഉള്ളു.
ശിവന്റെ സാദൃശ്യമുള്ള ഇതിന് അടിവയറില്‍ ഒരേപോലെയുളള വെള്ള വരകളും മൂന്നു വെള്ളപൊട്ടുകളുമാണ്.ശിവനോട് സാദൃശ്യമുള്ള ഈ സുന്ദരന്‍ ലോകത്തിലെ തന്നെ ചിലന്തികളില്‍ നിന്നും വ്യത്യസ്തമായതുകൊണ്ടു മറ്റുള്ളവരേക്കാള്‍ ഒരുപിടി മുന്‍പിലാണ്. ഇതിന്റ ഭക്ഷണമാക്കുന്നത് മറ്റു ജീവീകളെയുമാണ് ഉറുമ്പ്,മറ്റു പ്രാണികളെയൊക്കെയാണ്.
ഇവന്‍ മറ്റുള്ളവരേക്കാള്‍ വലിയ ഓട്ടക്കാരനും ചാട്ടക്കാരനുമാണ്. അതുക്കൊണ്ടു തന്നെ ചാട്ടക്കാരന്‍ എട്ടുകാലിയെന്ന്ും പേരു നല്‍കിയിട്ടുണ്ടു.
അപൂര്‍വ്വമായ ഇത്തരം ജീവികള്‍ക്ക് വംശനാശം സംഭവിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്‍ത്തില്‍ കാലാവസ്ഥ മാറ്റം പുതിയ ജീവികളെ കണ്ടെത്താന്‍ സഹായകരമാവുമെന്നും ഡോ.ദാസ് പറയുന്നു.

News Courtesy: http://www.dailymail.co.uk

© 2024 Live Kerala News. All Rights Reserved.