Watch Video: ‘കു‌ഞ്ഞിരാമായണ’ത്തിലെ പാട്ടുകൾ പുറത്തിറക്കി …

വിനീത് ശ്രീനിവാസനും സഹോദരൻ ധ്യാനും ആദ്യമായി ഒന്നിക്കുന്ന കുഞ്ഞിരാമായണം എന്ന സിനിമയിലെ പാട്ടുകൾ പ്രമുഖ മ്യൂസിക് ലേബലായ  Muzik 247 പുറത്തിറക്കി. മനു മഞ്ജിത്ത് രചിച്ച നാലു പാട്ടുകൾക്ക് ഈണം പകർന്നിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്.

ശങ്കർ മഹാദേവൻ,​ വിനീത് ശ്രീനിവാസൻ,​ ദയ ബിജിബാൽ,​ സാൽസ എന്നിവരാണ് ഗായകർ. ഈ സിനിമയിലെ ‘തുമ്പപ്പൂവേ സുന്ദരീ’ എന്ന ഗാനം ഇതിനോടകം 73,000 പേർ കണ്ടിട്ടുണ്ട്.

നവാഗതനായ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് സംവിധായകനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. സ്രിന്ദ അഷാബ്,​ സ്നേഹ ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് നായികമാർ. അജു വർഗ്ഗീസ്, നീരജ് മാധവ്, മാമുക്കോയ, സീമ ജി.നായർ, ഹരീഷ്, ദീപക് പറമ്പോൽ, ബിജുക്കുട്ടൻ, ആര്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

© 2024 Live Kerala News. All Rights Reserved.