ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശശി തരൂര്‍. കെ- റെയിലില്‍ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പിടാതിരിക്കുന്ന സഹചര്യത്തിലാണ് തരൂരിന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയം.ചില കാര്യങ്ങളില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വെയ്ക്കണമെന്ന് ശശി തരൂര്‍ എം.പി. മുഖ്യമന്ത്രിയോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലുടെ പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുമായി വികസനം ചര്‍ച്ച ചെയ്‌തെന്നും പോസ്റ്റില്‍ പറയുന്നു.മുഖ്യമന്ത്രി പിണറായി വിജയനുമായി കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള ചര്‍ച്ച ആസ്വദിച്ചു. ചില കാര്യങ്ങളില്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കണം. സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ കിട്ടണം. നിലവിലെ സാമ്പത്തിക സാചര്യങ്ങളില്‍ അവര്‍ക്കത് ലഭ്യമല്ല. എന്നാണ് തരൂര്‍ തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. കെ റെയില്‍ വിഷയവുമായി ബന്ധപ്പെട്ടുള്ള തരൂരിന്റെ നിലപാടില്‍ കോണ്‍ഗ്രസിന് അകത്തു തന്നെ രൂക്ഷമായ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തിലാണ് പുതിയ പോസ്റ്റ്.
കെ റെയില്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ട് യു.ഡി.എഫ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പു വെയ്ക്കാതിരുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. 18 എം.പിമാരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അഭിപ്രായത്തില്‍ നിന്ന്ും വ്യത്യസ്തമായ നിലപാട് സ്വീകരിച്ച തരൂരിനെതിരെ കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.