വിന്‍ഡോസ് 10 ഗ്രാഫിക്‌സ് കാര്‍ഡുകളെ അകറ്റുന്നു

 

വിന്‍ഡോസ് 10നെ കുറിച്ച് നിലവില്‍ പുറത്തിറങ്ങിയ വിലയിരുത്തലുകളെല്ലാം പൊസിറ്റീവാണെന്ന് പറയുന്നുണ്ടെങ്കിലും ചില ആശങ്കകളും ഇല്ലാതില്ല. നിലവിലെ ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 10 സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്. എന്നാല്‍ ചില സോഫ്റ്റ്‌വയറുകളുടെയും തേര്‍ഡ് പാര്‍ട്ടി ഡ്രൈവുകളുടെയും പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവിലെ ഉപഭോക്താക്കള്‍ക്ക് നെറ്റ് ഉപയോഗിക്കുന്ന സിസ്റ്റങ്ങളില്‍ സ്വമേധാ വിന്‍ഡോസ് 10 അപ്‌ഡേറ്റാകുമ്പോള്‍ ഗ്രാഫിക്‌സ് കാര്‍ഡുകളുടെയും സമാനമായ ഡ്രൈവുകളുടെയും പ്രവര്‍ത്തനങ്ങളില്‍ ചെറിയ മാറ്റം വരുന്നുണ്ട്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഗ്രാഫിക്‌സ് കാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഗെയിംസുകളെയായായിരിക്കും.

ഗ്രാഫിക്‌സ് കാര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മുന്‍നിര കംപ്യൂട്ടര്‍ ഗെയിമുകള്‍ക്ക് വിന്‍ഡോസ് 10 അപ്‌ഡേഷന്‍ കുറച്ചു സമയത്തെക്കെങ്കിലും ഭീഷണിയായേക്കും. ഈ മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന എന്‍വിഡിയ ഗ്രാഫിക്‌സ് കാര്‍ഡുകള്‍ക്ക് തന്നെയാണ് കാര്യമായ ഭീഷണിയും. ലോകത്തിലെ ഒട്ടുമിക്ക ചെറുകിട കംപ്യൂട്ടറുകളിലും എന്‍വിഡിയ ഗ്രാഫിക്‌സ് കാര്‍ഡാണ് ഉപയോഗിക്കുന്നത്.

വിന്‍ഡോസ് 10 അപ്‌ഡേറ്റ് ചെയ്യുന്നതോടെ നിലവിലെ ഗ്രാഫിക്‌സ് കാര്‍ഡുകളും തേര്‍ഡ്പാര്‍ട്ടി ഡ്രൈവുകളും സ്വമേധാ അപ്‌ഡേറ്റാകും. എന്നാല്‍ ഇത്തരത്തിലുള്ള സ്വമേധാ അപ്‌ഡേഷന്‍ സിസ്റ്റകങ്ങളുടെ സുരക്ഷയെ കാര്യമായി ബാധിക്കുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്. ഇത്തരം സുരക്ഷാപ്രശ്‌നങ്ങള്‍ വിന്‍ഡോസ് 10 നെ പിടികൂടിയേക്കാമെന്ന് ചുരുക്കം.

രണ്ടു മോണിറ്ററുകള്‍ ഉപയോഗിച്ച് ഗെയിം കളിക്കുന്നതിനും വിഡിയോ, ഗ്രാഫിക്‌സ് എഡിറ്റിങ് ചെയ്യുന്നതിനും വിന്‍ഡോസ് 10 സ്വമേധാ അപ്‌ഡേഷന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. ഇരട്ട കാര്‍ഡ് കോണ്‍ഫിഗ്രേഷനുകള്‍ക്കും (എസ്.എല്‍.ഐ) വിന്‍ഡോസ് 10 അപ്‌ഡേഷന്‍ ഭീഷണിയാകും. ബൂട്ടിങ്ങിലും ചില പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

വിന്‍ഡോസ് 10 നെ സംബന്ധിച്ച് കംപ്യൂട്ടര്‍ ഹാര്‍ഡ്‌വയര്‍ മേഖലയിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. വിന്‍ഡോസ് 10 എത്തിയെങ്കിലും 2015 ല്‍ അവസാനത്തില്‍ പിസി വില്‍പന കുറഞ്ഞേക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതിയ വിന്‍ഡോസ് പതിപ്പിന്റെ സുരക്ഷയുടെയും പ്രവത്തനക്ഷമതയുടെയും വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ വന്നതിനു ശേഷമായിരുക്കും പിസി വിപണി വീണ്ടും സജീവമാകുക.

© 2024 Live Kerala News. All Rights Reserved.