അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പ്; ഒരു സ്ത്രീക്കു പരുക്ക്

 

ജമ്മു: ജമ്മു കശ്മീരില്‍ പൂഞ്ച് ജില്ലയിലെ അതിര്‍ത്തിരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീക്കു പരുക്കേറ്റു. പൂഞ്ച് ജില്ലയിലെ സാബ്‌സിയാന്‍ സെക്ടറില്‍ ചെറിയ ആയുധങ്ങളും മോട്ടോര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്ക് ആക്രമണം. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിച്ചു. ഈ മാസം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടാകുന്ന 11ാമത് വെടിനിര്‍ത്തല്‍ കരാര്‍ലംഘനമാണിത്.

ഇന്നലെയുണ്ടായ വെടിവയ്പ്പില്‍ ഒരു യുവാവു കൊല്ലപ്പെടുകയും ഒരു ബിഎസ്എഫ് ജവാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടിനും മൂന്നിനും പൂഞ്ച് ജില്ലയിലെ അതിര്‍ത്തിരേഖയില്‍ പാക്ക് സൈന്യം നാലുതവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കഴിഞ്ഞ മാസം 18 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. മൂന്നു ജവാന്മാര്‍ ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.