രാജ്യത്തിനാവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല, നല്ല റയില്‍പാതകള്‍: മുന്‍ റയില്‍വേ മന്ത്രി ത്രിവേദി

 

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ട്രെയിന്‍ അപകടത്തിന് നരേന്ദ്ര മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ റയില്‍വേ മന്ത്രി ദിനേശ് ത്രിവേദി. രാജ്യത്തിന് ആവശ്യം ബുള്ളറ്റ് ട്രെയിനുകളല്ല. ട്രെയിന്‍ അപകടങ്ങള്‍ കുറയ്ക്കാനായി നല്ല റയില്‍പാതകളാണ് വേണ്ടത്. ശതാബ്ദി പോലുള്ള ട്രെയിനുകള്‍ക്ക് ഒരിക്കലും ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടില്ല. പണക്കാരായ വ്യക്തികള്‍ രാജധാനി, ശതാബ്ദി പോലുള്ള ട്രെയിനുകളിലാണ് സഞ്ചരിക്കാറുള്ളത്. അതിനാല്‍ തന്നെ അവര്‍ക്കു നല്ല സംരക്ഷണം ലഭിക്കുന്നു. മറ്റു ട്രെയിനുകളുടെയെല്ലാം സുരക്ഷിതത്വം ദൈവത്തിനായി സര്‍ക്കാര്‍ വിട്ടുകൊടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്!വിജയ് സിങ് റയില്‍വേ മന്ത്രി സുരേഷ് പ്രഭു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു രംഗത്തെത്തി. ഒരു നല്ല മന്ത്രിയായിട്ടാണ് സുരേഷ് പ്രഭുവിനെ കാണുന്നതെന്നും അതിനാല്‍ തന്നെ അപകടത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അദ്ദേഹം രാജിവയ്ക്കണമെന്നും ദിഗ്!വിജയ് സിങ് ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ മചക് നദിയിലേക്ക് ഇന്നലെ അര്‍ധരാത്രിയോടെയാണ് രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പാളം തെറ്റി നിലംപതിച്ചത്. മുംബൈയില്‍നിന്ന് വരാണാസിയിലേക്കു പോവുകയായിരുന്ന കാമയാനി എക്‌സ്പ്രസും ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ജനതാ എക്‌സ്പ്രസുമാണ് പാളം തെറ്റിയത്.

© 2024 Live Kerala News. All Rights Reserved.