മുഖ്യമന്ത്രിയുടേത് മാന്യമായ സമീപനം;വഖഫ് വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍

മലപ്പുറം: വഖഫ് വിഷയത്തില്‍ സമസ്ത സമരത്തിനില്ലെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സമസ്ത നേരത്തെയും സമരം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജിഫ്രി മുത്തു കോയ തങ്ങള്‍ പറഞ്ഞു.മുഖ്യമന്ത്രിയുടേത് മാന്യമായ പ്രതികരണമായിരുന്നെന്നും വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.ലീഗുമായി അകലമുണ്ടോ എന്ന ചോദ്യത്തിന്, ഒരു പാര്‍ട്ടിയുമായും അകലമില്ല എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ മറുപടി. ലീഗിന്റെ റാലി രാഷ്ട്രീയ റാലിയാണ്. മുസ്ലിം സംഘടനകളുടെ പൊതു കോഡിനേഷന്‍ കമ്മിറ്റി സമസ്തക്കില്ല. അത് ആവശ്യം വരുമ്പോള്‍ തങ്ങന്മാര്‍ വിളിക്കുമ്പോള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്യുക എന്നതാണ്’, അദ്ദേഹം പറഞ്ഞു.മുസ്‌ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തുരുമാനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടെ പ്രതികരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.

© 2023 Live Kerala News. All Rights Reserved.