അഴീക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായി;അപകടകാരണം ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ച

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു.ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. അപകട സമയത്ത് ഒന്‍പത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്.ഇവരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.അഴീക്കല്‍ തുറമുഖത്തു നിന്ന് 3 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് തീപിടിത്തമുണ്ടായത്. ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

© 2022 Live Kerala News. All Rights Reserved.