ഫെബ്രുവരി 23, 24 തിയതികളില്‍ രാജ്യവ്യാപക പണിമുടക്ക്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം രാജ്യത്ത് രണ്ട് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷക വിരുദ്ധ നയങ്ങളടക്കമുള്ള ബിജെപി സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുക.കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന, വ്യവസായ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പണിമുടക്ക് നടത്തുമെന്ന് കഴിഞ്ഞ മാസം സംഘടനകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തീയതി തീരുമാനിച്ചിരുന്നില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി കേന്ദ്രം അറിയിച്ചുവെങ്കിലും മറ്റ് തൊഴിലാളി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്കിന് തീരുമാനിച്ചത്. ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ 23, 24 തീയതികളില്‍ രാജ്യത്ത് മുഴുവന്‍ പണിമുടക്ക് നടത്താനാണ് തീരുമാനം.

© 2022 Live Kerala News. All Rights Reserved.