നാഗാലാന്‍ഡിലെ സൈനിക വെടിവെപ്പ്; സൈനികര്‍ക്കെതിരെ സ്വമേധയ കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തമാവുന്നു

നാഗാലാന്‍ഡ്: സൈന്യത്തിന്റെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയ കേസെടുത്ത് നാഗാലാന്റ് പൊലീസ്. സൈന്യത്തിന്റെ ഇരുപത്തിയൊന്നാം സെപ്ഷ്യല്‍ പാരാ ഫോഴ്‌സിലെ സൈനികര്‍ക്ക് എതിരെയാണ് കേസെടുത്തത്. പ്രകോപനമില്ലാതെയാണ് ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു. ഇതിനിടെ സംഭവത്തെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
നാഗാലാന്‍ഡിലെ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുകയാണ്.മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി.
ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിച്ചിട്ടുണണ്‍ണ്ട്.പതിമൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന്പിന്നാലെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെമരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി.ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.