ഒമിക്രോണിന് തീവ്രത കുറവ്; വ്യാപനശേഷി കൂടുതല്‍

വാഷിങ്ടണ്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ രോഗതീവ്രത കുറവാണെന്ന് യു.എസ് ആരോഗ്യവിദഗ്ധന്‍ ആന്തണി ഫൗച്ചി.
ഡെല്‍റ്റ വകഭേദത്തേക്കാളും തീവ്രത കുറവാണ് ഒമിക്രോണിനെന്നും അദ്ദേഹം പറഞ്ഞു.. നിലവില്‍ ഒമിക്രോണ്‍ വകഭേദത്തെ കുറിച്ച് നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ നിന്നും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ് അദ്ദേഹം പറഞ്ഞു.ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ വ്യാപിക്കുകയാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് ഒമിക്രോണ്‍ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ഫൗച്ചി വ്യക്തമാക്കി.അതേസമയം, മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപന ശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യതയുള്ളതുമാണെന്ന് സിംഗപുര്‍ ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

© 2022 Live Kerala News. All Rights Reserved.