‘കാണാന്‍ സുന്ദരിയാണെങ്കിലും വിവരമില്ലല്ലോ’; ബിജെപിയുടെ വനിതാ എംഎല്‍എയെ അധിക്ഷേപിച്ച് നിതീഷ് കുമാര്‍

പട്‌ന:ബിജെപിയുടെ വനിതാ എംഎല്‍എയെ അധിക്ഷേപിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ‘കാണാന്‍ സുന്ദരിയാണെങ്കിലും വിവരമില്ലല്ലോ’ എന്നായിരുന്നു നിതീഷ്‌കുമാറിന്റെ പരാമര്‍ശം. ബിഹാറില്‍ വെച്ച് നടന്ന എന്‍ഡിഎയുടെ യോഗത്തിലായിരുന്നു ബിജെപി എംഎല്‍എ നിക്കി ഹെംബ്രോക്കെതിരെയുളള നിതീഷ് കുമാറിന്റെ പരിഹാസം. ബിഹാറില്‍ നടപ്പിലാക്കിയ മദ്യനിരോധനത്തില്‍ ആദിവാസികള്‍ക്ക് തൊഴില്‍ നഷ്ടമായതായി നിക്കി ഹെംബ്രോ ചൂണ്ടിക്കാണിച്ചതാണ് നിതീഷ്‌കുമാറിനെ പ്രകോപിപ്പിച്ചത്. മദ്യനിരോധനത്തിലൂടെ ആദിവാസികള്‍ കാട്ടുപൂക്കളില്‍ നിന്നുണ്ടാക്കിയിരുന്ന മഹുവ എന്ന മദ്യത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടതായി വന്നു. ഇത് ആദിവാസികള്‍ക്കിടയില്‍ തൊഴിലില്ലായ്മ സൃഷ്ടിച്ചുവെന്ന് നിക്കി ഹെംബ്രോ പറഞ്ഞു.മുഖ്യമന്ത്രിയുടെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചതായി എംഎല്‍എ വ്യക്തമാക്കി. നിക്കിയുടെ പരാതി പ്രതിപക്ഷവും ഏറ്റുപിടിച്ചതോടെ നതീഷ് കുമാര്‍ പ്രതിസന്ധിയിലായി.

© 2022 Live Kerala News. All Rights Reserved.