സുധാകരന്‍ ഗുണ്ടകളെ ഇറക്കുകയാണ്; തെരഞ്ഞെടുപ്പില്‍ സുധാകരന്റെ രാഷ്ട്രീയം പരാജയപ്പെടും; കെ. സുധാകരനെതിരെ മമ്പറം ദിവാകരന്‍

കണ്ണൂര്‍: കെ. സുധാകരനെതിരെ ആരോപണങ്ങളുമായി മമ്പറം ദിവാകരന്‍. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പിടിച്ചെടുക്കാന്‍ കെ. സുധാകരന്‍ ഗുണ്ടകളെ ഇറക്കുകയാണെന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു.ആശുപത്രി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കെ. സുധാകരന്‍ നീക്കം നടത്തുന്നതായി മമ്പറം ദിവാകരന്‍ പറഞ്ഞു. കെപിസിസിക്ക് ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ ഒരു അവകാശവും ഇല്ല. തെരഞ്ഞെടുപ്പില്‍ സുധാകരന്റെ രാഷ്ട്രീയ പരാജയപ്പെടും. തന്നെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് പാനലിനെ ഇറക്കിയത്. ശിഷ്യനെ മുന്‍നിര്‍ത്തി പിന്‍ സീറ്റ് ഡ്രൈവിങിനാണ് സുധാകരന്‍ ശ്രമിക്കുന്നത്. എഐസിസി കമ്മിറ്റിയുണ്ടാക്കിയാല്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്ന് തന്നെ പുറത്താക്കിയതിനു പിന്നില്‍ സുധാകരന്റെ വ്യക്തിവൈരാഗ്യം മാത്രമാണെന്ന് മമ്പറം ദിവാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.കെ.പി.സി.സി പ്രസിഡന്റെന്നത് മഹത്തായ പദവിയാണെന്നും കെ. സുധാകരന്‍ പ്രസിഡന്റാകാതിരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെന്നും മമ്പറം ദിവാകരന്‍ പറഞ്ഞിരുന്നു.എന്നാല്‍ സുധാകരന്‍ പ്രസിഡന്റായശേഷം താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും താന്‍ ഇനി വായതുറന്നാല്‍ സുധാകരന് താങ്ങാനാകില്ലെന്നും ദിവാകരന്‍ പറഞ്ഞിരുന്നു.

© 2022 Live Kerala News. All Rights Reserved.