ഒമിക്രോണ്‍;കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച പറ്റി

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴ്ച്ച പറ്റിയതായി ആരോപണം.നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ നിരീക്ഷണത്തിലാക്കാന്‍ പറ്റിയില്ലെന്ന്് ആരോപണം.ഇയാളുടെ കൂടെ യാത്ര ചെയ്ത എറണാകുളത്ത് വിമാനമിറങ്ങിയ പലരേയും കൊവിഡ് പരിശോധന പോലും നടത്താതെയാണ് കടത്തിവിട്ടത്. ഇക്കാര്യത്തില്‍ യാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിള്‍ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.അതേസമയം, പരിശോധന നടത്താതെ കടന്നുപോയവരെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.കോട്ടയം സ്വദേശിയായ ആള്‍ക്ക് കൊവിഡ് പോസിറ്റീവായതോടെ സംഘത്തിലുണ്ടായിരുന്ന മറ്റാളുകളെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച്ച സംഭവിച്ചിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് തയ്യാറായത്. ഇവര്‍ നിലവില്‍ ഒരിടത്തും നിരീക്ഷണത്തിലല്ല. പട്ടികയിലുള്ള ആളുകള്‍ക്ക് തിങ്കളാഴ്ച്ച പരിശോധന നടത്തും.

© 2024 Live Kerala News. All Rights Reserved.