ബ്രിട്ടനില്‍ നിന്ന് കൊച്ചിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കൊവിഡ്;ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു

കൊച്ചി: ബ്രിട്ടനില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. റഷ്യന്‍ സ്വദേശിയായ യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ സാ0പിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകള്‍ സര്‍ക്കാര്‍ കൊവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈ റിസ്‌ക് രാജ്യമായ നോര്‍വെയില്‍ നിന്ന് കേരളത്തിലെത്തിയ തമിഴ്‌നാട് സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ സ്രവം ഒമിക്രോണ്‍ സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. മൂന്ന് ദിവസം മുമ്പ് ബംഗളൂരുവിലുള്ള ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.