കോഴിക്കോട്: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കേരളത്തിലും എത്തിയോ എന്ന് സംശയം.ബ്രിട്ടനില്‍ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ സ്രവ സാംപിള്‍ പരിശോധനയ്ക്കയച്ചു. ജീനോമിക് സീക്വന്‍സിംഗ് പരിശോധന നടത്തി ഒമിക്രോണ്‍ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. രോഗിയുടെ അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.രോഗി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ നാല് ജില്ലകളില്‍ ഉള്ളവരുണ്ട്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി മറ്റു ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്.കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്ക് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.66 ഉം 46 ഉം വയസ്സുള്ള പുരുഷന്‍മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.