മുംബൈയിലെത്തിയ 9 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ്;ഒരാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളത്; ജാഗ്രത

മുംബൈ: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നവംബര്‍ 10നും ഡിസംബര്‍ രണ്ടിനും ഇടയില്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഒമ്പത് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക കോവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്.ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഒമ്പത് യാത്രക്കാരുടെയും സാമ്പിളുകള്‍ ജീനോം സീക്വന്‍സിങ്ങിനായി അയച്ചതായി ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ബെംഗളൂരുവില്‍ ഇന്നലെ രാജ്യത്തെ ആദ്യത്തെ ഒമിക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത്.ഡെല്‍റ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ വകഭേദം വീണ്ടും അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍.ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ നടത്തിയ ഒരു പ്രാഥമിക പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ജാഗ്രത തുടരാന്‍ സര്‍ക്കാര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.