ഇന്ത്യയിലും ഒമിക്രോണ്‍;കര്‍ണാടക സ്വദേശികളായ 2 പേരില്‍ വൈറസ് കണ്ടെത്തി

ന്യൂഡല്‍ഹി:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.വിദേശത്തുനിന്ന് കര്‍ണാടകയില്‍ എത്തിയ രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ തന്നെ ഐസലേനില്‍ ആക്കി. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ള എല്ലാവരും നിരീക്ഷണത്തില്‍.
അതേസമയം ഇതുവരെ ഇന്ത്യയുള്‍പ്പടെ 24 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥരീകരിച്ചത്. ദക്ഷിണാഫ്രിക്ക (77), ബ്രിട്ടന്‍ (22), ബോട്സ്വാന (19), നെതര്‍ലന്‍ഡ്സ് (16), പോര്‍ച്ചുഗല്‍ (13), ഇറ്റലി (9), ജര്‍മ്മനി (9), ഓസ്ട്രേലിയ (7), കാനഡ (6), ദക്ഷിണ കൊറിയ (5), ഹോങ്കോങ് (4), ഇസ്രായേല്‍ (4), ഡെന്മാര്‍ക്ക് (4), സ്വീഡന്‍ (3), ബ്രസീല്‍ (3), നൈജീരിയ (3), ഇന്ത്യ (2) സ്പെയിന്‍ (2), നോര്‍വേ (2), ജപ്പാന്‍ (2), ഓസ്ട്രിയ (1), ബെല്‍ജിയം (1), ഫ്രാന്‍സ് (1), ചെക്ക് റിപബ്ലിക് (1) എന്നിവിടങ്ങളിലാണ് ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.