2024 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റ് കിട്ടുമെന്ന് പ്രതീക്ഷയില്ല; ദൈവം സഹായിക്കട്ടെയെന്നും ഗുലാം നബി ആസാദ്

ശ്രീനഗര്‍: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റ് കിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ജമ്മു കശ്മീരിലെ പൊതുപരിപാടിയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.ഭരണഘടനയിലെ 370ാം അനുച്ഛേദവുമായി ബന്ധപ്പെട്ട് തുടരുന്ന മൗനത്തെ ന്യായീകരിച്ച അദ്ദേഹം വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്ര സര്‍ക്കാറിനാണ് അത് പുനസ്ഥാപിക്കാനാകുകയെന്നും പറഞ്ഞു. (300 സീറ്റ് നേടുന്നതിന്) താന്‍ സാധ്യതയൊന്നും കാണുന്നില്ലെന്നും ദൈവം സഹായിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂഞ്ച്, രജൗറി മേഖലയില്‍ സന്ദര്‍ശനം നടത്തുന്ന ആസാദ്, ആള്‍ട്ടിക്ക്ള്‍ 370നെ കുറിച്ച് സംസാരിക്കുന്നത് അപ്രസക്തമാണെന്ന് പറഞ്ഞിരുന്നു.കോണ്‍ഗ്രസ് ദേശീയതലത്തില്‍ വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ആസാദിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറാണ് കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞതെന്നും പിന്നീട് അത് പുനസ്ഥാപിച്ചിട്ടില്ലെന്നും പൂഞ്ച് ജില്ലയില്‍ റാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.