രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി; വിമാനത്താവളങ്ങളില്‍ കര്‍ശന നിരീക്ഷണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയന്ത്രണങ്ങള്‍ നീട്ടാന്‍ കാരണം .ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.പരിശോധനകള്‍ വര്‍ധിപ്പിക്കണം. വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കണം. ഓക്‌സിജനടക്കം ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പരമാവധി സംഭരിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.അന്താരാഷ്ട്ര സഞ്ചാരികളുടെ കോണ്‍ടാക്റ്റുകള്‍ ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും വേണം.പോസിറ്റീവ് ആയി മാറുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ ഉടന്‍ തന്നെ ലബോറട്ടറികളിലേക്ക് അയയ്ക്കുകയും ചെയ്യണെമന്ന് ഉത്തരവില്‍ പറയുന്നു.ജീനോമിക് പരിശോധനയുടെ ഫലങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥര്‍ അവരുടെ ടാഗ് ചെയ്ത ഐ.ജി.എസ്.എലുകളുമായി അവരുടെ പ്രവര്‍ത്തനം ഏകോപിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

© 2022 Live Kerala News. All Rights Reserved.