ഒമിക്രോണ്‍, മുംബൈ അതീവ ജാഗ്രതയില്‍; ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുംബൈ സ്വദേശിക്ക് കൊവിഡ്

മുംബൈ:കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി നിലനില്‍ക്കെ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ മുംബൈ സ്വദേശി കൊവിഡ് പൊസിറ്റീവ് എന്ന് റിപ്പോര്‍ട്ട്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മുംബൈ കോര്‍പ്പറേഷന്‍ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി.കല്യാണിലെ കേന്ദ്രത്തിലേക്കാണ് ഇയാളെ മാറ്റിയത്. ഒമിക്രോണ്‍ ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ഇയാളുടെ സാംപിള്‍ ജനിതക ഘടന പഠനത്തിനായി അയച്ചു. മുംബൈ കസ്തൂര്‍ബാ ആശുപത്രിയിലാണ് ജെനോം സ്വീക്വന്‍സിങ് ചെയ്യുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഡല്‍ഹി വഴി നവംബര്‍ 24 മുംബൈയിലെത്തിയ ഡോംബിവാലി സ്വദേശിയാണ് കൊവിഡ് പോസിറ്റീവ് ആയതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യാത്രക്കാരനെ ബാധിച്ചിരിക്കുന്നത് വകഭേദം വന്ന ഒമിക്രോണ്‍ വൈറസ് ആണോ എന്നതില്‍ സ്ഥിരീകരണമില്ല.കേപ്ടൗണില്‍ നിന്നും ദുബായ് വഴിയാണ് യാത്രക്കാരന്‍ ഇന്ത്യയിലെത്തിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കണക്ഷന്‍ വിമാനത്തില്‍ മുംബൈയില്‍ എത്തിയ ഇയാള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്. ഇയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സ്വയം ഹോം ക്വാറന്റെയിന്‍ ആയിരുന്ന ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തതായി മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.യാത്രക്കാരന്റെ വിവരങ്ങള്‍ വിമാനത്താവള അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇയാളുടെ സഹയാത്രികരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കെഡിഎംസി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രക്കാരനെ ബാധിച്ചിരിക്കുന്നത്. വിദേശത്ത് നിന്ന് എത്തുന്നവര്‍ 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അറിയിക്കണം. ഇക്കാര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം എയര്‍ സുവിധ പോര്‍ട്ടലില്‍ നല്‍കണം.യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. രോഗ വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ സ്വന്തം ചെലവില്‍ പരിശോധന നടത്തണം. നെഗറ്റീവായാലും ഏഴ് ദിവസം ക്വാറന്റീന്‍ നിര്‍ബന്ധം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. പോസിറ്റീവായാല്‍ ജിനോം സ്വീകന്‍സിങ്ങും ഐസൊലേഷനും വേണം. ഡിസംബര്‍ ഒന്ന് മുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.’അറ്റ് റിസ്‌ക്’ പട്ടിക തയ്യാറാക്കിയ ആരോഗ്യ മന്ത്രാലയം ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെയാണ് ഈ പട്ടികയില്‍ പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്ക, ചൈന, ബോട്സ്വാന, യുകെ, ബ്രസീല്‍, ഇസ്രായേല്‍, ബംഗ്ലാദേശ്, മൗറീഷ്യസ്, ന്യൂസിലാന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.