എയര്‍ടെലിനും വൊഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ ജിയോയും മൊബൈല്‍ നിരക്ക് വര്‍ധിപ്പിച്ചു;ഡിസംബര്‍ ഒന്ന് മുതല്‍ 21% ശതമാനം വര്‍ധന

ന്യൂഡല്‍ഹി: എയര്‍ടെല്ല്, വോഡഫോണ്‍, ഐഡിയയ്ക്കും പിന്നാലെ പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിക്കാനൊരുങ്ങി ജിയോയും. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21% വര്‍ധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. ജിയോ ഫോണ്‍ പ്ലാനുകള്‍, അണ്‍ലിമിറ്റഡ് പ്ലാനുകള്‍, ഡാറ്റ ആഡ് ഓണ്‍ പ്ലാനുകള്‍ എന്നിവയ്ക്ക് അടക്കം നിരക്ക് കൂട്ടിയിട്ടുണ്ട്. 28 ദിവസം വാലിഡിറ്റിയുള്ള 129 രൂപ പ്ലാന്‍ 155 ആയി കൂട്ടി. 149 രൂപ പ്ലാന്‍ 179 ആക്കി യും 199 രൂപ പ്ലാന്‍ 239 ആക്കിയും കൂട്ടി. 249 രൂപ പ്ലാന്‍ 299 ആയി ഉയരും. 399 പ്ലാന്‍ 479 ആയും 444 പ്ലാന്‍ 533 രൂപ ആയും കൂട്ടി. ഒരു വര്‍ഷം വാലിഡിറ്റിയുള്ള 1299 രൂപ പ്ലാനിന് ഇനി 1559 രൂപ നല്‍കണം.വൊഡഫോണ്‍ ഐഡിയയും എയര്‍ടെല്ലും കഴിഞ്ഞയാഴ്ച നിരക്ക് കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായ ജിയോ നിരക്ക് കൂട്ടിയത്.

© 2024 Live Kerala News. All Rights Reserved.