ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ല; ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ല; വര്‍ഗീയ പരാമര്‍ശവുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്

ഗ്വാളിയോര്‍:ഇന്ത്യയെയും ഹിന്ദുക്കളെയും വേര്‍പ്പടുത്താന്‍ സാധിക്കില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) തലവന്‍ മോഹന്‍ ഭഗവത്. ഹിന്ദുക്കളില്ലാതെ ഇന്ത്യയില്ലെന്നും ഇന്ത്യയില്ലാതെ ഹിന്ദുക്കളില്ലെന്നും മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ മോഹന്‍ ഭഗവത് വര്‍ഗീയ പരാമര്‍ശം. ഇന്ത്യ ഒറ്റയ്ക്ക് നിന്നു. അതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താല്‍ തന്നെ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്. വിഭജനത്തില്‍ ഇന്ത്യയെ ശിഥിലമാക്കി പാകിസ്താന്‍ രൂപീകരിച്ചു. നമ്മള്‍ ഹിന്ദുക്കളാണെന്ന ആശയം മറന്നതിനാലാണ് ഇത് സംഭവിച്ചത്. അവിടെയുള്ള മുസ്ലീങ്ങളും ഇത് മറന്നു. ആദ്യം ഹിന്ദുവെന്ന് കരുതുന്നവരുടെ ശക്തി കുറഞ്ഞു. പിന്നീട് അവരുടെ എണ്ണവും. അതുകൊണ്ട് പാകിസ്ഥാന്‍ ഇന്ത്യയായില്ലെന്നും ഭഗതവ് പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.