മകളെ ശല്യം ചെയ്തു;ചോദ്യം ചെയ്ത പിതാവിനെ യുവാക്കള്‍ കുത്തി പരിക്കേല്‍പ്പിച്ചു

എറണാകുളം:നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത് ചോദ്യംചെയ്ത പിതാവിനെ യുവാവും സംഘവും കുത്തി പരിക്കേല്‍പ്പിച്ചു. കുത്തേറ്റ നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിനെ (42)തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം.പെണ്‍മക്കളെ നിരന്തരം ശല്യം ചെയ്തിരുന്ന പ്രദേശവാസിയായ ഇര്‍ഷാദിനെ റഫീഖ് താക്കീത് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ നെട്ടൂരിലെ കല്യാണ ഹാളില്‍ വിവാഹ പാര്‍ട്ടിക്ക് എത്തിയതായിരുന്നു റഫീക്കും കുടുംബവും. അവിടെ വെച്ച് മകളെ ശല്യം ചെയ്യുന്നത് കണ്ട് ചോദിക്കാന്‍ ചെന്ന പെണ്‍കുട്ടിയുടെ പിതാവിനെ യുവാവും സംഘവും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. റഫീക്കിന്റെ തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി ആറ് കുത്തേറ്റു.ഹാളില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു എങ്കിലും അക്രമാസന്നാരായ യുവാക്കളെ കണ്ട് ഭയന്നതിനാല്‍ പ്രതിരോധിക്കാനായി ആരും മുന്നോട്ട് വന്നില്ല. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇര്‍ഷാദിനും സംഘത്തിനും എതിരെ പനങ്ങാട് പൊലീസ് കേസ് എടുത്തു.

© 2022 Live Kerala News. All Rights Reserved.