തൃശൂരില്‍ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു;രോഗം പിടിപ്പെട്ടത് ഹോസ്റ്റല്‍ വെള്ളത്തില്‍

തൃശൂര്‍: സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്നാണ് രോഗ ബാധയെന്നു കരുതപ്പെടുന്നു.
ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിനികള്‍ക്ക് വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയ രോഗ ലക്ഷണങ്ങളുണ്ടായിരുന്നു.
ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് ഗുരുതരമാകാന്‍സാധ്യതയില്ല. ചെറിയ കുട്ടികള്‍, പ്രയാധിക്യമുള്ളവര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവരില്‍ നോറ വൈറസ് ബാധ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പടരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പിടിപെടാം.

© 2024 Live Kerala News. All Rights Reserved.